Thursday 15 August 2013

സ്വാതന്ത്ര്യദിനാഘോഷം 2013

സ്വാതന്ത്ര്യസ്മരണ പുതുക്കി സ്വാതന്ത്ര്യസ്മൃതി സംഗമം 

ഓരോ ദിനാഘോഷവും കൂട്ടുകാര്‍ക്ക് പഠനാനുഭവമാണ് .....തന്റെ വിദ്യാലയത്തില്‍ നിന്ന് ലഭിക്കുന്ന മധുരമുള്ള ഇത്തരം അനുഭവങ്ങള്‍ അവന്റെ മനസ്സില്‍ പച്ച പിടിച്ചു നില്‍ക്കും ....
അതിയന്നൂര്‍ യു പി സ്കൂളിലെ ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ അത്യധികം സന്തോഷകരമായ അന്തരീക്ഷത്തിലാണ് കൂട്ടുകാര്‍ ആഘോഷിച്ചത് ....
കൂട്ടുകാരുടെ കൂട്ടായ്മയായ സ്കൂള്‍ പാര്‍ലമെന്‍റ് യോഗത്തിലാണ് ആഘോഷപരിപാടികള്‍ തീരുമാനിക്കപ്പെട്ടത് . ജനായത്തസംവിധാനത്തിന്‍റെ ബാലപാഠങ്ങള്‍ സ്വായത്തമാക്കുന്നതിന് കഴിയുന്ന തരത്തിലാണ് ഈ കൂട്ടായ്മയിലെ പ്രവര്‍ത്തനങ്ങള്‍.........
അവര്‍ ചര്‍ച്ച ചെയ്തു തീരുമാനിച്ച കാര്യങ്ങള്‍ താഴെ പറയുന്നവയാണ് .....

  • സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ എല്ലാ ക്ലാസിലെയും കൂട്ടുകാരുടെയും പങ്കാളിത്തം ഉറപ്പാക്കണം 
  • സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യം തിരിച്ചറിയാന്‍ പര്യാപ്തമായ പ്രവര്‍ത്തനങ്ങള്‍ ഉറപ്പു വരുത്തണം 
  • കൂട്ടുകാരുടെ നേതൃത്വത്തില്‍ ആയിരിക്കണം പ്രവര്ത്തനപരിപാടികള്‍ സംഘടിപ്പിക്കേണ്ടത് 
  • വിശിഷ്ട വ്യക്തികളെ പങ്കെടുപ്പിക്കണം 
  • രക്ഷിതാക്കളെ പരമാവധി പങ്കെടുപ്പിക്കണം 
  • അലങ്കാരങ്ങള്‍ , ബാലസഭ എന്നിവയുടെ ചുമതലകള്‍ തീരുമാനിക്കണം 


ഓരോ ചുമതലയും ബന്ധപ്പെട്ട ക്ലബ്ബുകള്‍ ,ക്ലാസ്സുകള്‍ എന്നിവയ്ക്ക് നല്‍കി . കാര്യപരിപാടികള്‍ തയാറാക്കി ക്ഷണിക്കേണ്ടവരെ കണ്ടെത്തി .നോട്ടീസ് , പോസ്റ്റര്‍ ,അലങ്കാരങ്ങള്‍ ( ചിത്രങ്ങള്‍ക്ക് നിറം നല്‍കി ....) എന്നിവ തയ്യാറാക്കി 
ഓരോ പരിപാടിയും ഒന്നിനൊന്നു മെച്ചപ്പെട്ടതായിരുന്നു ..... 
വിവിധ ദൃശ്യങ്ങളിലേക്ക് .......


പി റ്റി എ പ്രസിഡണ്ട്‌ പതാക ഉയര്‍ത്തി . പതാക വന്ദനം നടന്നു 


മഹാന്മാരെ പരിചയപ്പെടുത്തല്‍ നടന്നു


ദേശഭക്തിഗാനാലാപനം നടന്നു 


വിശിഷ്ട്ടവ്യക്തി ശ്രീ നീലാംബരന്‍ സാര്‍ സ്വാതന്ത്യദിന സന്ദേശം നല്‍കി 







സ്വാതന്ത്ര്യത്തിന്റെ നാള്‍വഴികള്‍ കൂട്ടുകാരെ പരിചയപ്പെടുത്തി 
ഓരോ പ്രവര്‍ത്തനത്തിലും കൂട്ടുകാരുടെ പങ്കാളിത്തം പൂര്‍ണമായിരുന്നു . ആവേശപൂര്‍വം രക്ഷിതാക്കളും കൂട്ടുകാരും പ്രസ്തുത പരിപാടികളില്‍ പങ്കെടുത്തു . ഏറ്റവും അവസാനത്തെ ഇനം പ്രശ്നോത്തരി ആയിരുന്നു . നടന്ന പരിപാടികളില്‍ നിന്നുമുള്ള ചില ചോദ്യങ്ങള്‍ വിശിഷ്ടഅതിഥികള്‍ തന്നെ തല്‍സമയം തയ്യാറാക്കി ചിത്രങ്ങളുടെയും മറ്റും സഹായത്തോടെ കൂട്ടുകാരോട് ചോദിച്ചു . വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു . പാല്‍പ്പായസവും മധുര പലഹാരങ്ങളും കൂട്ടുകാര്‍ക്ക് നല്‍കി ..... 
            കരിക്കുലത്തിന്റെ ആണിക്കല്ലായ സാമൂഹ്യ ജ്ഞാനനിര്‍മ്മിതി വാദത്തിന്റെ പൊരുളറിഞ്ഞു പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കുന്നതില്‍ അധ്യാപകര്‍ മുന്നേറിയതിന്റെ കാഴ്ചയാണ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളെ മികവുറ്റതാക്കിയത് ............

2 comments:

  1. കരിക്കുലത്തിന്റെ ആണിക്കല്ലായ സാമൂഹ്യ ജ്ഞാനനിര്‍മ്മിതി വാദത്തിന്റെ പൊരുളറിഞ്ഞു പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കുന്നതില്‍ അധ്യാപകര്‍ മുന്നേറിയതിന്റെ കാഴ്ചയാണ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളെ മികവുറ്റതാക്കിയത് ............നന്നായി..ഇനി കുട്ടികളുടെ ഓര്‍മിയലെ സ്വാതന്ത്ര്യദിനം കണ്ടെത്തണം.അനുഭവക്കുറിപ്പ്, ചിത്രീകരണം, റിപ്പോര്‍ട്ട് ,അവലോകനം,ഒക്കെയാകാം.. സാമൂഹ്യപാഠവും ഭാഷാപഠനവും അതിന്റെ പ്രകാശനം ഈ ബ്ലോഗില്‍ പ്രതീക്ഷിക്കുന്നു

    ReplyDelete
  2. കുട്ടികളുടെ പങ്കാളിത്തം പരമാവധി ഉറപ്പാക്കിയത് അനുകരണീയം.അഭിനന്ദനങ്ങള്‍.

    ReplyDelete