Friday 31 January 2014

മികവിന്റെ താളുകളിലൂടെ ........

         നിരവധി അക്കാദമിക പ്രവർത്തനങ്ങൾ കൊണ്ട് സമ്പുഷ്ടമായിരുന്നു കഴിഞ്ഞ ടേമും .പ്രവർത്തനങ്ങളുടെ നിറകാഴ്ച്ചകളിലേയ്ക്ക് ......
ലോക തപാൽ ദിനം 
പ്രവർത്തനങ്ങൾ എസ്  എം സി ചെയർമാൻ ശ്രീ നാഗേന്ദ്രൻ ഉദ്ഘാടനം ചെയ്തു 


സ്കൂൾ ശാസ്ത്രോൽസവം 
 കൂട്ടുകാർ  ശേഖരിച്ച വസ്തുക്കളും നിര്മ്മിച്ച വസ്തുക്കളും പ്രദർശനത്തിൽ മികവു  . കൂട്ടുകാര് തന്നെ അവ വിലയിരുത്തി . തെരഞ്ഞെടുക്കപ്പെട്ടവ സബ്ജില്ലാ തലത്തിലേയ്ക്കുള്ള മത്സരത്തിലേയ്ക്ക്  തെരഞ്ഞെടുത്തു .



സ്കൂൾ കലോത്സവം 
കലാപരിപാടികളിൽ കുട്ടികൾ താൽപര്യപൂർവം പങ്കെടുത്തു . വിവിധ ഇനങ്ങളിൽ മത്സരങ്ങൾ നടന്നു . നന്ദനയുടെ നൃത്തമായിരുന്നു ഏറ്റവും ആകർഷകമായ ഇനം .....


ക്ലാസ് പി റ്റി എ 
ക്ലാസ് പി റ്റി എ കൂട്ടുകാരുടെ അധ്യക്ഷതയിൽ നടന്നു .അക്കാദമിക പ്രവർത്തനങ്ങളെ കുറിച്ച് കുട്ടികളും രക്ഷിതാക്കളും വിലയിരുത്തി .മികവുകളും പഠനഉൽപന്നങ്ങളും പ്രദർശിപ്പിച്ചിരുന്നു .


പഠന വിനോദ യാത്ര 
ഈ വർഷത്തെ പഠനവിനോദയാത്ര പാലോട് ബോട്ടാണിക്കൽ ഗാർഡൻ , കുളത്തൂപ്പുഴ , പാലരുവി ,തെന്മല എന്നിവിടങ്ങളിലേയ്ക്കാണ് നടന്നത് . കാടിന്റെ സൗന്ദര്യവും പവിത്രതയും കൂട്ടുകാർ നേരിട്ട് കണ്ടറിഞ്ഞു . വിവിധ സസ്യങ്ങളെ കുറിച്ച് നേരനുഭവങ്ങൾ ലഭിച്ചു 



പ്രധാന സ്കൂൾ കെട്ടിടം പുതുക്കി പണിതു .....
സ്കൂളിന്റെ പ്രധാന കെട്ടിടം പുതുക്കി പണിതു .മുനിസിപ്പൽ ഫണ്ട് ഉപയോഗിച്ച് നടന്ന പ്രവർത്തനങ്ങൾ മുനിസിപ്പൽ ചെയർമാൻ ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു .


കഥാകാരനുമായി  സംവാദം 
പുസ്തകസംവാദത്തിൽ കഥാകാരൻ ശ്രീ എം എ സിദ്ദിഖ് പങ്കെടുത്തു . കഥ പറഞ്ഞും കൂട്ടുകാരുടെ സംശയങ്ങൾക്ക് മറുപടി പറഞ്ഞും അദ്ദേഹം അവരോടൊപ്പം കൂടി .അദ്ദേഹം എഴുതിയ കഥയ്ക്ക്‌ തുടർച്ച എഴുതി നൽകിയാണ്‌ കൂട്ടുകാർ അദ്ദേഹത്തിനെ സ്വാഗതം ചെയ്തത്



No comments:

Post a Comment